salafiminbar

20-10-2017

ബലികർമ്മം മഹത്തായ ആരാധന - ഖുത്തുബ - 19-09-2014

BALI mahathaya araadhana

ആരാധനാ കര്‍മ്മങ്ങളില്‍ ഏറെ ശ്രേഷ്ഠമാണ് ബലി.
വിശുദ്ധഖുര്‍ആന്‍ പറയുന്നു: ക്ഷമാശീലനായ ഒരുകുട്ടിയെ കുറിച്ച് നാം അദ്ദേഹത്തെ സന്തോഷവാര്‍ത്ത അറിയുച്ചു. അദ്ദേഹത്തോടൊപ്പം ഓടാനുള്ള പ്രായം അവനെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: മകനേ നിന്നെ ബലികഴിക്കുന്നതായി ഞാന്‍ സ്വപ്നത്തില്‍കാണുന്നു. നോക്കൂ നിന്റെ അഭിപ്രായമെന്താണ്? അദ്ദേഹം (പുത്രന്‍) പറഞ്ഞു. താങ്കളോട് കല്‍പിക്കപ്പെടുന്നതന്തോ അത് ചെയ്യുക. അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ നിങ്ങളെന്നെ ക്ഷമാ ശീലരില്‍ എത്തിക്കുന്നതാണ്. അവര്‍ രണ്ട്‌പേരും അനുസരണ കാണിക്കുകയും കവിളോട് കവിള്‍ ചേര്‍ത്ത് അവനെ(മകനെ)അദ്ദേഹം കുന്നിന്‍ പുറത്തേക്ക് കിടത്തുകയും ചെയ്തപ്പോള്‍ നാം അദ്ദേഹത്തെ വിളിച്ചു:’ ഓ ഇബ്‌റാഹീം! നീ സ്വപനത്തെ സാക്ഷാല്‍ കരിച്ചു. അപ്രകാരമാണ് നാം ഗുണവാന്‍മാര്‍ക്ക് പ്രതിഫലം നല്‍കുന്നത്. നിശ്ചയം ഇത് പ്രത്യക്ഷമയൊരു പരീക്ഷണമാണ്. അദ്ദേഹത്തിന് നാം മഹത്തായ മറ്റൊരു ബലി പകരം നല്‍കി. പിന്നീട് വരുന്നവര്‍ക്ക് അദ്ദേഹത്തിന്റെ (മഹത്തായ മാതൃക) അവശേഷിപ്പിച്ചു. ഇബ്‌റാഹീമിന് രക്ഷയുണ്ടാകട്ടെ”

തുടര്‍ന്ന്‌ വയിക്കുക